Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spreading False

Kollam

യു​ഡി​എ​ഫ് നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു: ബി​നോ​യ് വി​ശ്വം

അ​ഞ്ച​ൽ : ഒ​രു ദ​ശാ​ബ്ദ​കാ​ല​മാ​യി കേ​ര​ളം നേ​ടി​യെ​ടു​ത്ത സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ന​ന്മ​ക​ളെ ഇ​ല്ലാ​താ​ക്കു​വാ​ൻ യു​ഡി​എ​ഫ് നു​ണ​പ്ര​ച​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ന്നു​വെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ട​തു​ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് അ​ഞ്ച​ലി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജാ​ഥ ക്യാ​പ്റ്റ​നാ​യ ബി​നോ​യ് വി​ശ്വം.


അ​ഞ്ച​ൽ ആ​ർ ഓ ​ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ മാ​നേ​ജ​ർ എം.​സ്വ​രാ​ജ്, ജാ​ഥ അം​ഗ​ങ്ങ​ളാ​യ സി.​എ​സ്. സു​ജാ​ത, അ​ഡ്വ. പി. ​വ​സ​ന്തം, വി.ടി.ജോ​സ​ഫ്, കെ. ​വി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം, പി. ​കെ. രാ​ജ​ൻ മാ​സ്റ്റ​ർ, യു​ജി​ൻ മൊ​റേ​ലി, ഉ​ഴ​മ​ല​ക്ക​ൽ വേ​ണു​ഗോ​പാ​ൽ, എ. ​ഷാ​ജു, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, സി. ​പി. അ​ൻ​വ​ർ സാ​ദ​ത്ത്, ജോ​ണി ചെ​റു​വ്പ​റ​മ്പി​ൽ, എ​ൽ​ഡി​എ​ഫ്. ജി​ല്ലാ ക​ൺ​വീ​ന​ർ പി. ​എ​സ്. സു​പാ​ൽ. എം​എ​ൽ എ, ​സി​പി​എം ജി​ല്ലാ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ​സ്. ജ​യ​മോ​ഹ​ൻ, മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി, അ​ഡ്വ.​കെ. പ്ര​കാ​ശ് ബാ​ബു, മു​ൻ മ​ന്ത്രി അ​ഡ്വ. കെ ​രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up